Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ പദ്ധതികള്‍ സ്വന്തം പേരിലാക്കി തോമസ് ചാഴികാടന്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നു-ലിജിന്‍ ലാല്‍.



നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ പദ്ധതികള്‍ സ്വന്തം പേരിലാക്കി അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് LDF സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ ശ്രമിക്കുന്നതെന്ന് BJP ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍. കോട്ടയം മണ്ഡലത്തില്‍ 4000 കോടി രൂപയുടെ വികസനം നടപ്പാക്കിയെന്ന് തോമസ് ചാഴികാടന്‍ അവകാശപ്പെടുമ്പോള്‍ അവയിലേറെയും കേന്ദ്രസര്‍ക്കാര്‍  ഇന്ത്യയൊട്ടാകെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണെന്ന് ലിജിന്‍ ലാല്‍ പറഞ്ഞു. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും NDA സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ വിജയം ഉറപ്പാക്കാനും വീടുകളില്‍ കയറിയിറങ്ങി പ്രചരണം ശക്തിപ്പെടുത്തുകയാണെന്നും ലിജിന്‍ലാല്‍ പറഞ്ഞു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന ഭവന സന്ദര്‍ശനത്തില്‍ ജില്ലാ പ്രസിഡന്റും പ്രമുഖ നേതാക്കളും പങ്കെടുക്കുന്നുണ്ട്. പ്രചരണം ഊര്‍ജിതമാക്കാന്‍ BJP ദേശീയ പ്രസിഡന്റ് Jp നഡ്ഡ ഏപ്രില്‍ 19 ന് കോട്ടയത്തെത്തുമെന്നും ലിജിന്‍ ലാല്‍ പറഞ്ഞു.





Post a Comment

0 Comments