Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ്



ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെന്‍ട്രലിന്റെ അഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്  കരുതല്‍ 2024 മള്ളൂശ്ശേരി സെന്റ് തോമസ് എല്‍ പി സ്‌കൂളില്‍ നടന്നു. ഫാദര്‍ ലൂക്ക് പുതൃക്കയില്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്  ബിനു കോയിക്കല്‍ അധ്യക്ഷനായിരുന്നു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന രക്തദാനംക്ലബ്ബ് പ്രസിഡന്റ്  ബിനു കോയിക്കല്‍ രക്തം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.  കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററിന്റെ  നേതൃത്വത്തില്‍  രോഗനിര്‍ണയ ക്യാമ്പും, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ സെന്‍ട്രല്‍ കേരളയുടെ നേതൃത്വത്തില്‍ ഡെന്റല്‍ ക്യാമ്പും, കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് കോ-ഓര്‍ഡിനേഷന്റെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി ക്യാമ്പും, യോഗ്യ ഒപ്റ്റിക്കല്‍സിന്റെ നേതൃത്വത്തില്‍ നേത്ര പരിശോധന ക്യാമ്പും, E&I ലാബിന്റെ സഹകരണത്തോടെ  ബ്ലഡ് ഷുഗര്‍, പ്രഷര്‍ പരിശോധനയും നടന്നു.  350-ലധികം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.




Post a Comment

0 Comments