Breaking...

9/recent/ticker-posts

Header Ads Widget

ടാങ്കര്‍ ലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു



കാണക്കാരിയില്‍ പെട്രോള്‍ ടാങ്കര്‍ ലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കണക്കാരി ജംഗ്ഷനു സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. പാതയോരത്ത് റോഡിലേക്ക് ചാഞ്ഞു നിന്ന തണല്‍മരത്തില്‍ ടാങ്കര്‍ ലോറി തട്ടിയതാണ് അപകടത്തിനു കാരണമായത്.  നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി എതിര്‍ ദിശയില്‍ എത്തിയ കണ്ടെയ്‌നര്‍ ലോറിയുടെ ടയറില്‍ ഇടിക്കുകയും  ടാങ്കര്‍ ലോറിയുടെ മുന്‍ചക്രo ഊരി തെറിക്കുകയും ചെയ്തു.  ഡ്രൈവറുടെ  മനസ്സാന്നിധ്യം ആണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അപകടത്തെ തുടര്‍ന്ന് പ്രധാന റോഡില്‍ മണിക്കൂറുകളോളം ഗതാഗതംതടസ്സപ്പെട്ടു.




Post a Comment

0 Comments