Breaking...

9/recent/ticker-posts

Header Ads Widget

ലോറി തലകീഴായി മറിഞ്ഞു



നിയന്ത്രണം വിട്ട ലോറി വീടിന്റെ ഗേറ്റിലും മതിലും ഇടിച്ചു തലകീഴായി മറിഞ്ഞു.  എംസി റോഡില്‍ അടിച്ചിറയ്ക്ക് സമീപം  ഇന്നു പുലര്‍ച്ചെ നാലരയോടെ ആയിരുന്നു അപകടം. ലോറി ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും അപകടത്തില്‍ സാരമായി  പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന്  ഒരാള്‍ വാഹനത്തിനു പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. രണ്ടാമനെ ലോറിയുടെ ചില്ല് തകര്‍ത്താണ്  പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട് നിര്‍മ്മാണത്തിനും ഫര്‍ണിച്ചര്‍ നിര്‍മാണത്തിനും ഉള്ള തടി ഉരുപ്പടികള്‍ കയറ്റിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് പ്രധാന റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ പോലീസും ഹൈവേ പെട്രോളിങ് സംഘവും സ്ഥലത്തെത്തി.




Post a Comment

0 Comments