Breaking...

9/recent/ticker-posts

Header Ads Widget

മദ്രസാ പ്രവേശനോത്സവവും പഠനാരംഭവും സംഘടിപ്പിച്ചു



അതിരമ്പുഴ മറ്റം ജുമുഅ: മസ്ജിദിന്റെയും  ഇര്‍ഷാദുസ്സ്വിബിയാന്‍ മദ്രസയുടെയും സംയുക്താഭിമുഖ്യത്തില്‍ പുതിയ അധ്യായന വര്‍ഷത്തിലെ മദ്രസാ പ്രവേശനോത്സവവും പഠനാരംഭവും സംഘടിപ്പിച്ചു. മറ്റം മദ്രസാ ഹാളില്‍ നടന്ന സംഗമത്തില്‍ ജമാഅത്ത് കൗണ്‍സിലര്‍ നാസര്‍ ജമാല്‍ മന്നാകുളം അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് അഷ്‌കര്‍ മൗലവി അല്‍ ഖാസിമി യോഗം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ടി.എച്ച്. ഉമ്മര്‍ തറപ്പേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജമാഅത്ത് കൗണ്‍സിലര്‍ നവാസ് പൈമറ്റം,  പിടിഎ പ്രതിനിധികളായ റസല്‍ ബഷീര്‍ കറുകച്ചേരില്‍, സമീര്‍ കിഴക്കേപന്തലാട്ട്, അഫ്‌സല്‍ കുന്താനിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments