Breaking...

9/recent/ticker-posts

Header Ads Widget

മാല കവര്‍ന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



ഒരുമിച്ചിരുന്ന് മദ്യപിച്ചതിനുശേഷം സുഹൃത്തിന്റെ മാല കവര്‍ന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മുരിക്കോലില്‍ ഭാഗത്ത് കുന്നുംപുറത്ത്  മനാഫ് എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം തിടനാട് സ്വദേശിയും തന്റെ സുഹൃത്തുമായ യുവാവുമായി ചേര്‍ന്ന്  അമ്പാറ ഭാഗത്ത് വെച്ച് മദ്യപിക്കുകയും, തുടര്‍ന്ന് യുവാവിന്റെ കഴുത്തില്‍ കിടന്നിരുന്ന മാലയുമായി ഇയാള്‍ കടന്നു കളയുകയുമായിരുന്നു. 




പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.ഐ ജിബിന്‍ തോമസ്, അലക്‌സ്, സി.പി.ഓ മാരായ ശരത് കൃഷ്ണദേവ്, ജിനു ജി.നാഥ്, രാഹുല്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മനാഫ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.



Post a Comment

0 Comments