മണ്ണയ്ക്കനാട് കാവില്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് വെള്ളിയാഴ്ച പൊങ്കാല സമര്‍പ്പണം നടന്നു. ശനിയാഴ്ച പൂരംനാളില്‍ നടന്ന കുംഭകുട ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. ചിറയില്‍ ഗണപതി-ശാസ്താ ക്ഷേത്രത്തില്‍ നിന്നുമാണ് കുംഭകുട ഘോഷയാത്ര ആരംഭിച്ചത്. അമ്മന്‍ കുടവും, വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടിയായി. വൈകീട്ട് ദീപാരാധന, കളം പൂജ, സോപാന സംഗീതം, തിരുവാതിരകളി, നൃത്തസന്ധ്യ, നൃത്തനാടകം എന്നിവയാണ് കാവില്‍ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്നത്.





0 Comments