Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍



മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളുടെ സമാപിച്ചു. ഏപ്രില്‍ 12ന് ആശ്രമപ്രിയോര്‍ ഫാ.ഡോ. കുര്യന്‍ ചാലങ്ങാടി കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ച് തുടക്കമിട്ട പെരുന്നാള്‍ ചടങ്ങുകളാണ് ഭക്തിയുടെ നിറവില്‍ സമാപിച്ചത്. ഞായറാഴ്ച, പ്രധാന  തിരുനാള്‍ ദിനത്തില്‍ രാവിലെ 6 15ന് കുര്‍ബാന മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടന്നു ഫാദര്‍ ജെയിംസ് മുല്ലശ്ശേരി, ഫാദര്‍ അഖില്‍ കാരിക്കാത്തറ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാവിലെ പത്തിന് ജോസഫ് നാമധാരികളുടെ സംഗമവും നടന്നു . കയ്യൂര്‍ ക്രിസ്തുരാജ് പള്ളി വികാരി ഫാദര്‍ ജീവന്‍ കദളിക്കാട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ പ്രദിക്ഷണവും വൈകുന്നേരം 4.30ന് കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു. ഫാദര്‍ ബിബിന്‍ ഒറ്റത്തെങ്ങില്‍, ജീവന്‍ കദളിക്കാട്ടില്‍  എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ജോസഫ് നാമധാരികളുടെ സംഗമത്തോടനുബന്ധിച്ച് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. ആശ്രമ പ്രീയോര്‍ ഫാദര്‍ കുര്യന്‍ ചാലങ്ങാടി മുഖ്യ കാര്‍മികത്വം വഹിച്ചു.




Post a Comment

0 Comments