Breaking...

9/recent/ticker-posts

Header Ads Widget

മേച്ചേരിക്കാല പതി പ്രതിഷ്ഠ വാര്‍ഷികോത്സവം ഏപ്രില്‍ 26 മുതല്‍ മേയ് അഞ്ചുവരെ



പേരൂര്‍ മേച്ചേരിക്കാല പതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മേച്ചേരിക്കാല പതി  പ്രതിഷ്ഠ വാര്‍ഷികോത്സവം ഏപ്രില്‍ 26 മുതല്‍ മേയ് അഞ്ചുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗണപതിഹോമം ,കാപ്പുകെട്ട്, കൊടിയേറ്റ് ,മുടിയേറ്റ്, ഘോഷയാത്ര എന്നിവയാണ് പ്രധാന പരിപാടികള്‍. 26-ന് വൈകിട്ട് 6. 45 -ന് വിജയകുമാര്‍ താനപുരയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കാപ്പുകെട്ട് നടക്കും. 



.മേയ് ഒന്നിന് വൈകിട്ട് ആറിന് ക്ലാസിക്കല്‍ ഡാന്‍സ്, രണ്ടിന് വൈകിട്ട് ആറിന് കൈകൊട്ടിക്കളി, മൂന്നിന് വൈകിട്ട് ആറിന് ക്ലാര്‍നെറ്റ്ഫ്യൂഷന്‍, ഭക്തിഗാനമേള, രാത്രി കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ്, നാലിന് വൈകിട്ട് 6ന് ഭജന്‍സ് , അഞ്ചിന് രാവിലെ എട്ടിന് പതിസന്നിധിയില്‍ പറവെപ്പ്,10 30 -ന് താലപ്പൊലി ഘോഷയാത്ര, വൈകിട്ട് 7.30 -ന് നാടന്‍പാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.വാര്‍ത്താ സമ്മേളനത്തില്‍ പതി സംരക്ഷണ സമിതി സെക്രട്ടറി അഖില്‍ ടി.മോഹന്‍,ട്രഷറര്‍ കെ. എസ്. വിനു,ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം .ജി . ശ്രീജിത്ത്,വൈസ് പ്രസിഡന്റ് പി. എസ്. ലൈജു എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments