Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ സാംസ്‌ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു



മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലും പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കമ്മറ്റിയും  സംയുക്തമായി പാലായില്‍ സാംസ്‌ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.  പാലാ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന പരിപാടി പു.ക.സ. ജില്ലാ സെക്രട്ടറി ആര്‍. പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ് , അഡ്വ. വി.ജി. വേണുഗോപാല്‍ , എ.എസ്. ചന്ദ്രമോഹനന്‍, സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാരായണന്‍ കാരനാട്ട് സ്വന്തം കവിത അവതരിപ്പിച്ചു മോഹനന്‍ കടപ്ലാമറ്റം ഗാനാമൃതം ആലപിച്ചു.




Post a Comment

0 Comments