Breaking...

9/recent/ticker-posts

Header Ads Widget

കന്നി വോട്ട് ചെയ്തു മീനാക്ഷി.



കന്നി വോട്ട് ചെയ്തതിന്റെ ആഹ്ലാദത്തില്‍ മീനാക്ഷി. ചലച്ചിത്ര താരവും അവതാരകയുമായ മീനാക്ഷി എന്ന അനുനയ അനൂപ് ഇതാദ്യമായി പൊതുതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ പാദുവ പട്യാലിമറ്റം സെന്റ് ആന്റണീസ് യു.പി സ്‌കൂളിലെ ബൂത്തിലാണ് മീനാക്ഷി വോട്ടു ചെയ്യാനെത്തിയത് . 



18 വയസ്സു പൂര്‍ത്തിയായ ഉടന്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയ മീനാക്ഷിയ്ക്ക് സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് . ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുന്ന സ്ഥാനാര്‍ത്ഥിയവണം ജനപ്രതിനിധിയാവേണ്ടതെന്ന് മീനാക്ഷി പറഞ്ഞു. കിടങ്ങൂര്‍ പാദുവ വട്ടംപറമ്പില്‍ അനൂപ് രമ്യ ദമ്പതികളുടെ മകളായ അനുനയ അനൂപ് ഉച്ചയ്ക്ക് 12 മണിയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം പട്യാലിമറ്റത്തെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയത്.



Post a Comment

0 Comments