Breaking...

9/recent/ticker-posts

Header Ads Widget

ശമ്പളവും പെന്‍ഷനും മുടങ്ങി. സര്‍വകലാശാല കാമ്പസ്സില്‍ ചൊവ്വാഴ്ച പ്രതിഷേധ ധര്‍ണ



മഹാത്മാഗാന്ധി   സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും  ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍  മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പെന്‍ഷണേഴ്‌സ് യൂണിയന്‍ പ്രതിഷേധിച്ചു.  അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍വകലാശാല കാമ്പസ്സില്‍ ചൊവ്വാഴ്ച രാവിലെ 10.30- മുതല്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എം. എല്‍. എ. പ്രതിഷേധ ധര്‍ണ്ണ  ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന്‍, പെന്‍ഷന്‍ സംഘടനാ  നേതാക്കള്‍ പ്രസംഗിക്കും. 2021- ജനുവരി മുതല്‍ ലഭിക്കേണ്ട 21 ശതമാനം ക്ഷാമാശ്വാസത്തില്‍ രണ്ട് ശതമാനം മാത്രമാണ് ലഭിച്ചത്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക അഞ്ച് വര്‍ഷമായിട്ടും  നല്‍കിയിട്ടില്ല.  ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി   പെന്‍ഷണേഴ്‌സ് യൂണിയന്‍  സമരത്തിലേക്ക് നീങ്ങുകയാണന്നും ഭാരവാഹികള്‍ പറഞ്ഞു.  പ്രസിഡന്റ് ഇ. ആര്‍. അര്‍ജുനന്‍ , ജനറല്‍ സെക്രട്ടറി ജി.പ്രകാശ് എന്നിവര്‍  വാര്‍ത്താ സമ്മേളനത്തില്‍  പങ്കെടുത്തു.




Post a Comment

0 Comments