Breaking...

9/recent/ticker-posts

Header Ads Widget

ദേശാടനപ്പക്ഷികള്‍ പറന്നെത്തി



കുമരകത്തെ പാടശേഖരങ്ങളിലേക്ക്  ദേശാടനപ്പക്ഷികള്‍ പറന്നെത്തി. വിശാലമായ കുമരകം മേഖലയിലെ പാടശേഖരങ്ങളില്‍ കൊയ്ത്തു കഴിഞ്ഞതോടെയാണ് സൈബീരിയര്‍ കൊക്കുകളടക്കമുള്ള ദേശാടനപ്പക്ഷികളെത്തിയത്. ചേര്‍ത്തല ആലപ്പുഴ മേഖലകളെ കോട്ടയം ജില്ലയുമായി ബന്ധിപ്പിക്കുന്ന ചീപ്പുങ്കല്‍ മണിയാപറമ്പ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാടശേഖരങ്ങളിലാണ് വിവിധയിനങ്ങളില്‍പ്പെട്ട ദേശാടനപ്പക്ഷികള്‍ വിരുന്നെത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയായ കുമരകം  ലോക ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിയ വിനോദ സഞ്ചാര കേന്ദ്രമാണ് .സൈബീരിയന്‍ കൊക്കുകള്‍, വര്‍ണ്ണ കൊക്കുകള്‍, മണി താറാവുകള്‍, ഇരണ്ടകള്‍, നീര്‍ക്കാക്കുകള്‍ എന്നിവയെല്ലാം ഈ പ്രദേശത്തെ താവളം ആക്കി കഴിഞ്ഞു. വര്‍ഷങ്ങളായി തുടരുന്ന  ഈ പ്രതിഭാസം നിരവധിയാളുകളെ കുമരകത്തെക്ക് ആകര്‍ഷിക്കുന്നുണ്ട്.




Post a Comment

0 Comments