Breaking...

9/recent/ticker-posts

Header Ads Widget

മൊബൈല്‍ മോഷണ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



പാലായില്‍ മൊബൈല്‍ മോഷണ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടം പാറാമ്പുഴ കുന്നംപള്ളിയില്‍ വീട്ടില്‍ മനു കെ.എസ് (36) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം പാലായില്‍ വച്ച് യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.ഐ ബിനു വി.എല്‍, സി.പി.ഓ മാരായ ജിജോമോന്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments