Breaking...

9/recent/ticker-posts

Header Ads Widget

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു.



തെരഞ്ഞെടുപ്പിന് 8 ദിവസം ബാക്കിയിരിക്കെ വോട്ടുരേഖപ്പെടുത്താനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റ് യൂണിറ്റും പരസ്പരം ബന്ധിപ്പിച്ച് മോക് പോള്‍ നടത്തിയാണ് കാന്‍ഡിഡേറ്റ് സെറ്റിങ്ങ് നടത്തിയത്.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന കോട്ടയം മണ്ഡലത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പേരും ചിഹ്നവും രേഖപ്പെടുത്തി Evmകളില്‍ ഓരോ വോട്ട് ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടയ്ക്കും ഓരോ വോട്ട് നല്‍കിയാണ് പരിശോധന നടത്തിയത്. സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് സെറ്റിങ് നടന്നത്. തുടര്‍ന്ന് 5 ശതമാനം ബാലറ്റ് യൂണിറ്റുകളില്‍ 1000 വോട്ടുകള്‍ ചെയ്ത് ഫലം കൃത്യമാണെന്നുറപ്പു വരുത്തിയാണ് EvM കള്‍ വോട്ടെടുപ്പിന് സജ്ജമാക്കിയത്. പാലാ നിയോജക മണ്ഡലത്തിലെ കാന്‍ഡിഡേറ്റ് സെറ്റിംഗ് സെന്റ് വിന്‍സന്റ് പബ്ലിക് സ്‌കൂളിലാണ് നടന്നത്.




Post a Comment

0 Comments