Breaking...

9/recent/ticker-posts

Header Ads Widget

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മോന്‍സ് ജോസഫ്‌



സജി മഞ്ഞക്കടമ്പില്‍ ചൂണ്ടിക്കാട്ടിയ പരാതികളൊന്നും പാര്‍ട്ടിതലത്തില്‍ ഉന്നയിച്ചിട്ടില്ലെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. യുഡിഎഫിലെ ഉത്തരവാദിത്വപ്പെട്ട ആരോടും പരാതി പറഞ്ഞിട്ടില്ല. ആരോപണങ്ങലെല്ലാം അടിസ്ഥാനരഹിതമാണ്. എല്ലാ കാര്യങ്ങളും കൂട്ടായാണ് തീരുമാനിച്ചത്. തന്നെ കേന്ദ്രീകരിച്ച് ഇത്രമാത്രം ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍മാരുടെ പത്രിക തള്ളിയത് ചിലര്‍ക്ക് വൈഷമ്യം ഉണ്ടാക്കിയിട്ടുണ്ട്. അതുമായി ഇത്തരം ആരോപണങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും മോന്‍സ് ജോസഫ് പറഞ്ഞു. പത്രിക സമര്‍പ്പിക്കാന്‍ ആരൊക്കെ പോകണമെന്ന് സജി മഞ്ഞക്കടമ്പില്‍ കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനിച്ചതെന്നും മോന്‍സ് പറഞ്ഞു.




Post a Comment

0 Comments