മുണ്ടക്കയം ബൈപ്പാസില്‍ അമിതവേഗതയിലെത്തിയ കാര്‍ പിക് അപ് വാനിലും ഓട്ടോറിക്ഷയിലും ഇടിച്ചുകയറി. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു അപകടം. അമിത വേഗത്തില്‍ എത്തിയ പോര്‍േഷ കാര്‍ ബൈപാസ് റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിലും ഓട്ടോറിക്ഷയിലുമാണ് ഇടിച്ചത്. അപകടത്തിനു ഇടയാക്കിയ കാറിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികന്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജോണ്‍ ജേക്കബിനെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.





0 Comments