Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാല് പേരെ അറസ്റ്റ് ചെയ്തു



 അയല്‍വാസിയായ യുവാവിനെ കട്ടിംഗ് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര ചീപ്പുങ്കല്‍  ഭാഗത്ത് നെടുമ്പുറം വീട്ടില്‍ നിബിന്‍ എന്ന് വിളിക്കുന്ന ഐസക്ക് കെ. മാത്യു (30), ഇയാളുടെ സഹോദരന്‍  എബിന്‍ കെ. മാത്യു (28), ആര്‍പ്പൂക്കര ചീപ്പുങ്കല്‍ ഭാഗത്ത് ഒറ്റക്കപ്പലുമാവുങ്കല്‍ വീട്ടില്‍ ജസ്റ്റിന്‍ ആന്റണി (28), ആര്‍പ്പൂക്കര ചീപ്പുങ്കല്‍ ഭാഗത്ത് ഒറ്റക്കപ്പലുമാവുങ്കല്‍ വീട്ടില്‍ ഡിവിന്‍ തോമസ് (29) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി 09.30 മണിയോടുകൂടി അയല്‍വാസിയായ യുവാവിനെ പേപ്പര്‍ കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ക്ക് അയല്‍വാസിയോട് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നാലുപേരെയും പിടികൂടുകയുമായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.സിനോദ്, എസ്.ഐ മാരായ രൂപേഷ്, മനോജ്, എ.എസ്.ഐ പത്മകുമാര്‍, സി.പി.ഓ മാരായ അജികുമാര്‍, സെബാസ്റ്റ്യന്‍, ജോര്‍ജ്, സ്മിജിത്ത്, നവീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നാല് പേരെയുംറിമാന്‍ഡ്ചെയ്തു.




Post a Comment

0 Comments