Breaking...

9/recent/ticker-posts

Header Ads Widget

കത്രിക കൊണ്ടുള്ള കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു



 ചീട്ടുകളിക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു.  കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പ്രവിത്താനം ചന്തക്കവല കോടിയാനിച്ചിറ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ വച്ചാണ സംഭവം നടന്നത്. ആദ്യകുര്‍ബ്ബാന സ്വീകരണ ചടങ്ങിനെത്തിയവര്‍ രാത്രി ചീട്ടു കളിന്നതിനിടെയാണ് വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. 



ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിനെത്തിയ ലിബിനും സുഹൃത്തുക്കളും ചീട്ടുകളിയ്കിടയില്‍ പാലാ പരുമലക്കുന്ന് പുത്തന്‍ പുരയില്‍  അഭിലാഷുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സംഘര്‍ഷത്തിനിടയില്‍ ലിബിന്‍  കത്രിക കൊണ്ടുള്ള കുത്തേറ്റ് മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പരുമലക്കുന്ന് പുത്തന്‍ പുരയ്കല്‍  അഭിലാഷ് ഷാജി (30), ഗൃഹനാഥയായ നിര്‍മ്മല ( 55),  ഇവരുടെ ബന്ധു എറണാകുളം സ്വദേശി ബെന്നി (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബെന്നിക്കും കുത്തേറ്റിട്ടുണ്ട്.  സംഭവത്തെ തുടര്‍ന്ന് പാലാ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഘര്‍ഷത്തിനിടയാക്കിയ സാഹചര്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.  മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിബിനെ കുത്തിയ അഭിലാഷും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അഭിലാഷ് മറ്റു ചില കേസ്സുകളില്‍ നേരത്തേ പ്രതിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.



Post a Comment

0 Comments