കോഴിക്കോട് വച്ച് നടന്ന സംസ്ഥാന അമച്വര്‍ കിക്‌ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പാലാ സ്വദേശിനിയായ നവീന ക്ലയര്‍ അജി വെള്ളിമെഡല്‍ നേടി. കുട്ടിക്കാനം മരിയന്‍ കോളജ് BSC മാത്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ നവീന ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്. 2023 ഒക്ടോബറില്‍ നടന്ന ഖേലോ ഇന്ത്യ വുമണ്‍സ് കിക് ബോക്‌സിംഗ് ലീഗില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. പാല കുഴിയംപ്ലാവില്‍ അജി തോമസിന്റെയും സുജയുടെയും മകളാണ് നവീന.





0 Comments