Breaking...

9/recent/ticker-posts

Header Ads Widget

ഓണം തുരുത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഏപ്രില്‍ 24 മുതല്‍ മേയ് 1 വരെ



ഓണം തുരുത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഏപ്രില്‍ 24 മുതല്‍ മേയ് 1 വരെ നടക്കും. ഉത്സവാഘോഷങ്ങള്‍ക്കു മുന്നോടിയായി പൂരവിളംബരഘോഷയാത്ര ഞായറാഴ്ച നടന്നു. വേദഗിരി വേദവ്യാസ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കുരുത്തോല,പന്തല്‍, കാല്‍ ഘോഷയാത്ര ഓണം തുരുത്ത്  ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെത്തി പൂരവിളംബര ഘോഷയാത്രയായി ഓണംതുരുത്ത് ശ്രീക്ഷണ സ്വാമി ക്ഷേത്രത്തിലേയ്ക്ക് നീങ്ങി. ദേശതാലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും കരകാട്ടത്തിന്റെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്. വൈകീട്ട് 6.30 യോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ശേഷം പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടന്നു. തുടര്‍ന്ന് ആറാട്ടു പൂരത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത നാദസ്വര കലാകാരന്‍ തിരുവിഴാ ജയശങ്കറും ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവ് VS ഷീലറാണിയും ചേര്‍ന്ന് നിര്‍വഹിച്ചു. ഉത്സവാഘോഷങ്ങളുടെ കൊടിയേറ്റ് ബുധനാഴ്ച രാവിലെ 9നും 10 നുമിടയില്‍ തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. മേയ് 1ന് തിരുവാറാട്ടിനോടനുബന്ധിച്ച് വൈകീട്ട് ആറാട്ടുപൂരം, പാറമേക്കാവ് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ കുടമാറ്റം, പഞ്ചാരിമേളം, ആറാട്ടെതിരെല്പ് തുടങ്ങിയ പരിപാടികള്‍ നടക്കും.




Post a Comment

0 Comments