Breaking...

9/recent/ticker-posts

Header Ads Widget

പാലാ വലിയ പാലത്തിന് താഴ്ഭാഗത്ത് ലോഡുമായെത്തുന്ന വാഹനങ്ങള്‍ ഗതാഗത കുരുക്കിനിടയാക്കുന്നു



പാലാ വലിയ പാലത്തിന് താഴ്ഭാഗത്ത് കൂടി അനുവദനീയമായതിലും  കൂടുതല്‍ ഉയരത്തില്‍ ലോഡുമായെത്തുന്ന വാഹനങ്ങള്‍ ഗതാഗത കുരുക്കിനിടയാക്കുന്നു. നിരവധി തവണ വാഹനങ്ങള്‍ പാലത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. ശനിയാഴ്ച അമിത ലോഡുമായി അന്യ സംസ്ഥാനത്ത് നിന്നെത്തിയ ലോറിയ്ക്ക് പാലത്തിനടിയിലൂടെ കടക്കാന്‍ കഴിയാതിരുന്നത്  ഗതാഗത കുരുക്കിനിടയാക്കി. പാലത്തിനടിയിലൂടെ കടന്ന് പോകാവുന്ന വാഹനങ്ങളുടെ നിശ്ചിത ഉയരം മുന്നറിയിപ്പായി രേഖപെടുത്തിയിട്ടുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്



.
. മുന്നറിയിപ്പിനായി വച്ചിരിയ്ക്കുന്ന ഇരുമ്പ് പൈപ്പിന്റെ അടിയിലൂടെ ഭാരവണ്ടികള്‍ കടന്നുപോകുകയും വലിയ പാലത്തിന് അടിഭാഗത്ത് എത്തുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാതെ വരികയുമാണ് ഉണ്ടാകുന്നത്. പാലത്തിനു കീഴിലെ തടസ്സത്തെക്കുറിച്ച് കൃത്യമായ  മുന്നറിയിപ്പ് നല്‍കണമെന്ന ആവശ്യമുയരുകയാണ്.കഴിഞ്ഞ ദിവസം രാത്രിയില്‍ വലിയ ഭാരവണ്ടി പാലത്തില്‍ തട്ടുകയും വാഹനത്തിന്റെ ചില്ലുകള്‍ പൊട്ടി ഡ്രൈവറുടെ ദേഹത്ത് വീഴുകയും ചെയ്തിരുന്നു.


Post a Comment

0 Comments