Breaking...

9/recent/ticker-posts

Header Ads Widget

പാലാ കൊട്ടാരമറ്റത്ത് റോഡില്‍ കൂട്ടിയിട്ടിരുന്ന മണ്ണും കല്ലും നീക്കം ചെയ്തു.



പാലാ കൊട്ടാരമറ്റത്ത് റോഡില്‍ കൂട്ടിയിട്ടിരുന്ന മണ്ണും കല്ലും നീക്കം ചെയ്തു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡ് കുത്തിപ്പൊളിച്ച ശേഷം റീ ടാറിംഗ് നടത്താതെ കല്ലും മണ്ണും കൂട്ടിയിട്ടിരിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ജംഗ്ഷനിലെ അപകടക്കെണിയെക്കുറിച്ച് സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട അധികൃതര്‍ കല്ലും മണ്ണും നീക്കം ചെയ്തു . എന്നാല്‍ റോഡുകള്‍ കുത്തിപ്പളിച്ച് ദീര്‍ഘകാലം യാത്രാതടസ്സമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കൊട്ടാരമറ്റത്ത് കുത്തിപ്പൊളിച്ച റോഡിന്റെ ഭാഗങ്ങള്‍ എത്രയും വേഗം ടാറിംഗ് പൂര്‍ത്തിയാക്കണമെന്നും ആവശ്യമുയര്‍ന്നു.




Post a Comment

0 Comments