Breaking...

9/recent/ticker-posts

Header Ads Widget

പാലാ ലയണ്‍സ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷ സമാപന സമ്മേളനം



ഗവര്‍ണര്‍ക്കാണോ മുഖ്യമന്ത്രിക്കാണോ അധികാരമെന്ന് ചോദ്യമുയരുമ്പോള്‍ പരമാധികാരം ജനങ്ങള്‍ക്കു തന്നെ യാണെന്ന്   ഗോവ ഗവര്‍ണ്ണര്‍ പി.എസ്  ശ്രീധരന്‍ പിള്ള. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നതാണ് ജനധിപത്യതിന്റെ സൗന്ദര്യം.               പൈതൃകങ്ങളെ തള്ളിപ്പറയുക എന്നത് പുരോഗമന ലക്ഷണമാണെന്ന് തോന്നിപ്പിക്കാന്‍  ചിലര്‍ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. പാലാ ലയണ്‍സ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു  ശ്രീധരന്‍പിള്ള.  നെല്ലിയാനി ലയണ്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ക്‌ളബ് പ്രസിഡന്റ് ടോമി മാങ്കൂട്ടം  അധ്യക്ഷനായിരുന്നു. ലയണ്‍സ് ക്ലബ്ബ് അംഗം കൂടിയായ  മാണി സി കാപ്പന്‍ എംഎല്‍എ  മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എംപി വക്കച്ചന്‍ മറ്റത്തില്‍ , ലയണ്‍സ്ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബിനോ കോശി , മുന്‍ ഗവര്‍ണ്ണര്‍ മാരായ ഡോ ജോര്‍ജ് മാത്യു , മാഗീ ജൊസ് മേനാംപറമ്പില്‍ ,സെക്രട്ടറി  ജോമി ചാത്തനാട്ട് എന്നിവര്‍ പ്രസംഗിച്ചു.  ക്ലബ്ബംഗങ്ങളായി അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന വക്കച്ചന്‍ മറ്റത്തില്‍ , കുട്ടിച്ചന്‍ പഞ്ഞിക്കുന്നേല്‍, ദേവസിയച്ചന്‍ തോട്ടുങ്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു . കോട്ടയം ജില്ലയില്‍ 2 ലയണ്‍സ് ക്ലബ്ബുകള്‍ മാത്രമുണ്ടായിരുന്ന 1974 ല്‍ പ്രവര്‍ത്തനമാരംഭിച്ച പാലാ ലയണ്‍സ് ക്ലബ്ബ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. പാല ലയണ്‍സ് ക്ലബ്ബിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കാണ് സമാപനമായത്.




Post a Comment

0 Comments