Breaking...

9/recent/ticker-posts

Header Ads Widget

പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു.



പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളില്‍  അവധിക്കാല കായിക  പരിശീലനം ആരംഭിച്ചു. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍, ജൂഡോ, കുറേഷ്, റസ്‌ലിംഗ്  തുടങ്ങി വിവിധ ഇനങ്ങളില്‍ തികച്ചും സൗജന്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജില്ലാ - സംസ്ഥാന തലങ്ങളില്‍ സ്‌കൂളിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. ഈ വര്‍ഷം  അവധിക്കാല പരിശീലനം  കാര്യക്ഷമമാക്കി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജെയിംസ് കുന്നില്‍ പറഞ്ഞു.. ഒരു മാസക്കാലം നീളുന്ന കായികപരിശീലനം കോട്ടയം മാലി ഹോട്ടല്‍ എം.ഡി. സിബി കുര്യന്‍ മാലിയില്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ കായിക പരിശീലനത്തിനായി നേടി എത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം സമസ്ത മേഖലയിലും എന്ന ആശയം മുന്‍നിര്‍ത്തി വിദ്യാലയം നടപ്പിലാക്കി വരുന്ന ENRICH - 2024 എന്ന പ്രവര്‍ത്തനപദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് അവധിക്കാല കായിക പരിശീലനം നടപ്പിലാക്കുന്നത്. ENRICH - 2024 പദ്ധതിയ്ക്ക് സ്‌കൂള്‍ രക്ഷകര്‍ത്തൃ സമിതിയാണ് നേതൃത്വം നല്‍കുന്നത്. അധ്യാപകരും പൂര്‍വ്വവിദ്യാര്‍ഥികളും  ഈ പദ്ധതിയുടെ വിജയത്തിനായി പ്രയത്‌നിക്കുന്നതായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  ജാന്‍സി മോള്‍ അഗസ്റ്റിന്‍ പറഞ്ഞു.




Post a Comment

0 Comments