Breaking...

9/recent/ticker-posts

Header Ads Widget

ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പറശിനിക്കടവ് മുത്തപ്പന്‍ ഇടനാട്ടില്‍



പറശിനിക്കടവ് മുത്തപ്പന്‍ ഇടനാട്ടില്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. പറശ്ശിനിക്കടവ് ശ്രീമുത്തപ്പന്‍ ക്ഷേത്രത്തിലെ. അനുഷ്ഠാനമായ ശ്രീമുത്തപ്പന്‍ വെള്ളാട്ടം ഇടനാട് ഇടമന വേദിക് സെന്ററില്‍ നടന്നു. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ നിന്ന് വിനു പെരുവണ്ണാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇടനാട്ടില്‍ ഇതാദ്യമായി നടന്ന മുത്തപ്പന്‍ വെള്ളാട്ടത്തിന് കാര്‍മ്മികത്വം വഹിച്ചത്. പരമശിവന്റെ പ്രത്യക്ഷ അവതാരമായ പറശ്ശിനിക്കടവ് മുത്തപ്പന്റെ വെള്ളാട്ടം കണ്ണൂരിലും സമീപ ജില്ലകളിലും വീടുകളിലും ക്ഷേതങ്ങളിലും നടത്താറുണ്ടെങ്കിലും പാലാ മേഖലയില്‍ അപൂര്‍വ്വമായി മാത്രമാണ് നടന്നിട്ടുള്ളത്. വെള്ളാട്ടമാടി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തര്‍ ഇടനാട്ടിലെ ഇടമന വേദിക് സെന്ററിലെത്തി. വെള്ളാട്ടത്തിനു ശേഷം ശ്രീമുത്തപ്പന്‍ ഭക്തരുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിച്ച് അനുഗ്രഹം നല്‍കി.  ഇടമന ദേവസ്ഥാനം കാര്യദര്‍ശി ജിഷ്ണു വാസുദേവന്‍ നമ്പുതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.




Post a Comment

0 Comments