Breaking...

9/recent/ticker-posts

Header Ads Widget

പി.സി തോമസ് ജോസ് കെ മാണിയുടെ വസതിയിലെത്തി



കേരള കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ് പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ മാണിയെ സന്ദര്‍ശിച്ചു.  പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് PC തോമസ് പാലയില്‍ KM  മാണിയുടെ വീട്ടിലെത്തുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പന്‍ രാജി വെക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ജോസഫ് ഗ്രൂപ്പിലെ പ്രമുഖനേതാവായ പിസി തോമസ് ജോസ് കെ മാണിയുടെ വീട്ടിലെത്തുന്നത് എന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. കുട്ടിയമ്മ മാണിയുമായും നിഷ ജോസ് കെ മാണിയുമായും ഏറെനേരം സംസാരിച്ച പിസി തോമസ് കോട്ടയത്ത് കെഎം മാണി സ്മൃതി സംഗമത്തില്‍ പങ്കെടുക്കുകയായിരുന്ന ജോസ് കെ മാണിയുമായും ഫോണില്‍ സംസാരിച്ചതായാണ് സൂചന. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മല്‍സരിക്കുന്ന ഏക മണ്ഡലമായ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നതിനിടയിലാണ് PC തോമസ് വീണ്ടും കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തുന്നത്




Post a Comment

0 Comments