Breaking...

9/recent/ticker-posts

Header Ads Widget

പീഡനക്കേസില്‍ യുവാവ് അറസ്റ്റില്‍.



പീഡനക്കേസില്‍ യുവാവ് അറസ്റ്റില്‍. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് നീലൂര്‍ നൂറുമല ഭാഗത്ത് കൊടൈക്കനാലില്‍ വീട്ടില്‍  അരുണ്‍ ചെറിയാന്‍ (28) എന്നയാളെയാണ്  മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി,  വിവാഹവാഗ്ദാനം നല്‍കി  2019 മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാതെ ഒഴിവാക്കാന്‍ ശ്രമിക്കുകയും, തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഇതറിഞ്ഞ ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലില്‍ ഇയാള്‍ വിദേശത്തേക്ക് പോകുന്നതിനു വേണ്ടി മെഡിക്കല്‍ ചെക്കപ്പിനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും, തുടര്‍ന്ന് അന്വേഷണസംഘം ഡല്‍ഹിയിലെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. മേലുകാവ് സ്റ്റേഷന്‍ എസ്.എച്ച്.ഓ ഏലിയാസ് പി ജോര്‍ജ്, എസ്.ഐ റെജിമോന്‍, എ.എസ്.ഐ അഷ്‌റഫ്, സി.പി.ഓ അബീഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments