Breaking...

9/recent/ticker-posts

Header Ads Widget

പി.എം മാത്യു UDF തെരഞ്ഞെടുപ്പു പ്രചരണയോഗത്തില്‍



മുന്‍ MLAയും കേരള കോണ്‍ഗ്രസ് എം അംഗവുമായിരുന്ന പി.എം  മാത്യു മരങ്ങാട്ടു പിള്ളിയില്‍  UDF സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പു പ്രചരണയോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കി. പാലായില്‍ നടന്ന നവകേരള സദസ്സില്‍ റബ്ബര്‍ വില പ്രശ്‌നം ഉന്നയിച്ച സംഭവത്തില്‍ മുഖ്യമന്ത്രി തോമസ് ചാഴികാടനെതിരെ സംസാരിച്ചതില്‍ PM മാത്യു  പ്രതിഷേധിച്ചിരുന്നു.  മരങ്ങാട്ടുപിള്ളി പഞ്ചായത്ത 13 -ാം വാര്‍ഡ് കണ്‍വന്‍ഷനില്‍  UDF ജില്ലാ ചെയര്‍മാന്‍ E J ആഗസ്തി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് പയസ് , തോമസ് കണ്ണന്തറ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു . പ്രചരണയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിനും മോന്‍സ് ജോസഫ് MLA യ്ക്കുമൊപ്പം PM മാത്യു പങ്കെടുത്തു രാഷ്ട്രീയനിലപാടുകള്‍ വിശദീകരിച്ചു. 




Post a Comment

0 Comments