Breaking...

9/recent/ticker-posts

Header Ads Widget

പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.



പോക്‌സോ കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂര്‍ സ്വദേശി മുരുകേശന്‍ എന്നയാളെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട്  5:35 മണിയോടുകൂടി റോഡിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, വഴിയില്‍നിന്ന ഇയാള്‍ തന്റെ  മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ കാണിക്കുകയായിരുന്നു.   അതിജീവിതയുടെ പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണര്‍കാട് സ്റ്റേഷന്‍ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments