Breaking...

9/recent/ticker-posts

Header Ads Widget

രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.



 പോക്‌സോ കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നം അമയന്നൂര്‍ പുളിക്കമാക്കല്‍ ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ മഹേഷ് സോമന്‍ , കൂരോപ്പട ളാക്കാട്ടൂര്‍ ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ കണ്ണന്‍ പി  എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗൃഹനാഥനെ അന്വേഷിച്ച് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 02.00 മണിയോടുകൂടി ഗൃഹനാഥന്റെ വീട്ടിലെത്തിയ ഇവര്‍ വീട്ടില്‍ തനിച്ചുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ നോട്ടുബുക്കില്‍ അശ്ലീല വാക്കുകള്‍ എഴുതി പെണ്‍കുട്ടിക്ക് നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണര്‍കാട് സ്റ്റേഷന്‍ എസ്.എച്ച്.ഓ അനൂപ് ജി, എസ്.ഐ ശബാബ് കെ.കെ, സി.പി.ഓ മാരായ അരുണ്‍, സുബിന്‍  എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments