Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.



തിരുവാര്‍പ്പ് സ്വദേശിയായ യുവാവിനെ വടിവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം  മാധവശേരി കോളനി ഭാഗത്ത് കുറയന്‍ങ്കേരിയില്‍ വീട്ടില്‍ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32), ചെങ്ങളം കിളിരൂര്‍ തൈച്ചേരി കോളനിയില്‍ തൈച്ചേരി വീട്ടില്‍ അഖില്‍ റ്റി ഗോപി (27), തിരുവാര്‍പ്പ് പാലക്കല്‍ശേരി ഭാഗത്ത് തേവര്‍ക്കാട്ടില്‍ വീട്ടില്‍ നിഖില്‍ റ്റി.പി (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞദിവസം വെളുപ്പിന് 02.30 മണിയോടുകൂടി തിരുവാര്‍പ്പ് സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും പെപ്പര്‍ സ്‌പ്രേ അടിച്ച ശേഷം വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. 



.യുവാവ് മുന്‍പ് ശ്രീജിത്തിനും മറ്റുമെതിരെ തിരുവാര്‍പ്പ് ബസ്റ്റാന്‍ഡില്‍ വച്ച് ബഹളം വച്ചതിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധം ഇവര്‍ക്ക് യുവാവിനോട് നിലനിന്നിരുന്നു, ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷന്‍ എസ്.എച്ച്.ഓ തോമസ്  കെ.ജെ, എസ്.ഐ മാരായ അനീഷ് കുമാര്‍, സുനില്‍കുമാര്‍, സി.പി.ഓ മാരായ അഭിലാഷ്, രാജു, അമ്പാടി, ഡെന്നി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെറിമാന്‍ഡ്ചെയ്തു



Post a Comment

0 Comments