Breaking...

9/recent/ticker-posts

Header Ads Widget

മാല കവര്‍ച്ച ചെയ്ത കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.



 വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കല്‍ കൊച്ചേപറമ്പില്‍ വീട്ടില്‍ സനീര്‍ കെ.എം (51) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം അളനാട് ഭാഗത്തുള്ള പലചരക്ക് കടയുടെ പുറകില്‍ നിന്നിരുന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്. ഓ ജോബിന്‍ ആന്റണി, എസ്.ഐ ബിനു വി.എല്‍, സി.പി.ഓ മാരായ ടൈറ്റസ്, ജസ്റ്റിന്‍ ജോസഫ്, അഖിലേഷ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





Post a Comment

0 Comments