Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു



പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടുപേരെ  അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ മാന്തുരുത്തി വെട്ടികാവുങ്കല്‍  ഷിജു വി.ജെ (29), ചിറക്കടവ് തെക്കേ പെരുമന്‍ചേരില്‍ വീട്ടില്‍ വിപിന്‍ വേണു (32) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.  ഇരുവരും കഴിഞ്ഞദിവസം  നാട്ടകം ഭാഗത്ത്  പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ റൂം എടുക്കുകയും,  തുടര്‍ന്ന്  പുലര്‍ച്ചെ   മദ്യലഹരിയില്‍  ഇവിടുത്തെ  ഗ്ലാസ് തല്ലി തകര്‍ക്കുകയുമായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും, തുടര്‍ന്ന് ഇവര്‍ ഇരുവരും ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സംഘം എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്. ഓ പ്രസാദ്.ആര്‍, എസ്.ഐ മാരായ സജീര്‍, താജുദ്ദീന്‍, ഷിബു, സി.പി.ഓ മാരായ പ്രകാശ്, സുബീഷ്, ശരത്  എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments