Breaking...

9/recent/ticker-posts

Header Ads Widget

പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം



ലോക്‌സഭാ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളില്‍ ആരംഭിച്ചു. വെളളി, ശനി (ഏപ്രില്‍ 19,20)  ദിവസങ്ങളില്‍ പരിശീലനം തുടരും. ഉദ്യോഗസ്ഥര്‍ക്ക് പോളിങ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം ആരംഭിച്ചത്. രണ്ടാംഘട്ട റാന്‍ഡമൈസേഷനിലൂടെയാണ് പോളിങ് ബൂത്ത് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വിന്യാസം നടത്തിയത്. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്-സെക്കന്‍ഡ്-തേഡ് പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെയും, ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ വൈകിട്ട് അഞ്ചുവരെയുമായി 50 പേര്‍ വീതമുള്ള രണ്ടു ബാച്ചുകളായാണ് പരിശീലനപരിപാടി. പോളിങ് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നടക്കുന്ന സി.എം.എസ്. കോളജ്, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നീ കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ മന്‍വേഷ്് സിങ് സിദ്ദു സന്ദര്‍ശിച്ചു.  പാലാ സെന്റ് വിന്‍സെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം സത്യഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചങ്ങനാശേരി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു മറ്റു പരിശീലനകേന്ദ്രങ്ങള്‍.





Post a Comment

0 Comments