Breaking...

9/recent/ticker-posts

Header Ads Widget

ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി  കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഇരുപ്പക്കാട്ടുപടി  ഇലവുങ്കല്‍  ജിഷ്ണു സാബു (24) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം വെളുപ്പിനെ ഗൃഹനാഥന്റെ  വീട്ട്മുറ്റത്ത് അതിക്രമിച്ചു കയറി ബഹളം വച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ  ഗൃഹനാഥനെ ചീത്ത വിളിക്കുകയും കയ്യില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. യുവാവിന് ഗൃഹനാഥനോട് മുന്‍ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്. ഓ മനോജ്, എ.എസ്‌ഐ റെജി ജോണ്‍, സി.പി.ഓ മാരായ അഭിലാഷ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെറിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments