Breaking...

9/recent/ticker-posts

Header Ads Widget

തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി വനിതാ സ്‌ക്വാഡ് രംഗത്തിറങ്ങി.



കോട്ടയം പാര്‍ലമെന്റ് മണ്ഡലം NDA സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി വനിതാ സ്‌ക്വാഡ് രംഗത്തിറങ്ങി. പാലായിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി വനിതാ സ്‌ക്വാഡ്  വോട്ട് അഭ്യര്‍ത്ഥിച്ചു.  രാവിലെ കൊട്ടാരമറ്റം ബസ് ടെര്‍മിനലിനു സമീപം പ്രീതി നടേശന്‍ സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ഏക ആശ്രയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗ്യാരന്റി കേരളത്തില്‍ നടപ്പില്‍ വരുമ്പോള്‍ മാത്രമെന്ന് പ്രീതി നടേശന്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍  ബിനീഷ് ചുണ്ടച്ചേരി,  മിനര്‍വ മോഹന്‍, ബി വിജയകുമാര്‍, മുരളിധരന്‍ നീലൂര്‍, സുമിത് ജോര്‍ജ്, റോജന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.മിനി അനില്‍ കുമാര്‍, സ്മിത വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments