നിയന്ത്രണം വിട്ട കാര്‍, വൈദ്യുതി തൂണിലും സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ പുളിന്തറ വളവില്‍ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. വനിത ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
.സ്ഥിരം അപകടമേഖലയായ ഇവിടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ രണ്ടു അപകടങ്ങള്‍ കൂടി നടന്നിരുന്നു. കടുത്തുരുത്തി പോലീസ് മേല്‍ നടപടി സ്വീകരിച്ചു. പ്രധാന റോഡില്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടവളവ് നിവര്‍ത്തണമെന്ന ജനകീയ ആവശ്യം നടപ്പാക്കാത്തതിലും പ്രതിഷേധമുയരുകയാണ്.






0 Comments