Breaking...

9/recent/ticker-posts

Header Ads Widget

റോഡ് വശങ്ങള്‍ പൊളിച്ചതോടെ യാത്രാദുരിതം



കുടിവെള്ള പദ്ധതിക്കായി റോഡിന്റെ വശങ്ങള്‍ വെട്ടിപ്പൊളിച്ചത്  യാത്രാ ദുരിതത്തിനു കാരണമായി.  ഏറ്റുമാനൂര്‍ മെഡിക്കല്‍ കോളജ് റോഡില്‍ കോടതിപ്പടിക്കു സമീപമാണ് പൈപ്പ് ലൈനിങ്ങിനായി റോഡ് വെട്ടിപ്പൊളിച്ച് നിര്‍മ്മാണം നടത്തിയത്. റോഡിന്റെ വശങ്ങള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് കാല്‍ നടയാത്രികര്‍ക്കും വാഹനയാത്രികര്‍ക്കും ഭീഷണിയാവുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസമാണ് ജനങ്ങളെ വലയ്ക്കുന്നത്.  നിര്‍മ്മാണ പൂര്‍ത്തീകരണം വൈകുന്നതും നിര്‍മ്മാണ സാമഗ്രികള്‍ ശക്തമായ മഴയില്‍ റോഡിലേക്ക് ഒലിച്ച് ഇറങ്ങിയതും  ഈ ദുരവസ്ഥയ്ക്ക് കാരണമായി. കോടതി സമുച്ചയത്തിലേക്ക് കുടിവെള്ളം എത്തിക്കുവാന്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ഇഴയുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വലിയതോതില്‍ പൊടി ഉയരുന്ന  സ്ഥിതിയാണുള്ളത്.




Post a Comment

0 Comments