കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ച് NDA യുടെ ഘടകകക്ഷിയാവാന്‍ തീരുമാനമെടുത്ത സജി മഞ്ഞക്കടമ്പില്‍ പാലായിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ചു. ഓഫീസിലെത്തിയ സജി മഞ്ഞക്കടമ്പനെ BJP-NDA പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയുടെ വിജയത്തിനായി ഭാവി പ്രചരണ പരിപാടികള്‍ എന്‍ഡിഎ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തു. സജി മഞ്ഞക്കടമ്പിലിന്റ ദേശീയ ജനാധിപത്യ സഖ്യത്തിലേക്കുള്ള കടന്ന് വരവ് കോട്ടയം പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ദേശീയ ജനാധിപത്യത്തിന് വലിയ മുന്നേറ്റം ഉണ്ടാകുവാന്‍ ഉള്ള സാഹചര്യം സൃഷ്ടിച്ചതായി ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി പറഞ്ഞു.





0 Comments