Breaking...

9/recent/ticker-posts

Header Ads Widget

സ്ഥാനാര്‍ത്ഥിക്ക് പോലീസ് മര്‍ദ്ദനമേറ്റതായി പരാതി



സ്ഥാനാര്‍ത്ഥിക്ക് പോലീസ് മര്‍ദ്ദനമേറ്റതായി പരാതി. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സന്തോഷ് പുളിക്കനാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. കോട്ടയം വെസ്റ്റ് പോലീസാണ്  കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതെന്ന് സന്തോഷ് പുളിക്കന്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് തിരുനക്കര മൈതാനിയില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം നടക്കുന്നതിനിടയിലാണ് സ്ഥാനാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ചെലവ് പരിശോധനയ്ക്കായി കോട്ടയത്തെത്തിയ സന്തോഷ് പുളിക്കന്‍ തിരുനക്കരയിലെ UDF പ്രചരണ വേദിക്കു സമീപം തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്ന് വ്യക്തമായതോടെ പോലീസ് വിട്ടയച്ച സന്തോഷ് പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.




Post a Comment

0 Comments