Breaking...

9/recent/ticker-posts

Header Ads Widget

ശാഖ യോഗത്തെയും ശാഖാ യോഗം പ്രവര്‍ത്തകരെയും അവഹേളിക്കാന്‍ ശ്രമം നടന്നതായി പരാതി .



പുന്നത്തറ വെസ്റ്റ് എസ്എന്‍ഡിപി ശാഖ യോഗത്തെയും ശാഖാ യോഗം പ്രവര്‍ത്തകരെയും തെരഞ്ഞെടുപ്പുദിവസം അവഹേളിക്കാന്‍ ശ്രമം നടന്നതായി പരാതി . ശാഖാ യോഗം പ്രസിഡന്റ് അനുഗ്രഹ് ഏറ്റുമാനൂര്‍ പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. രാവിലെ 9 മണിയോടെ ജംഗ്ഷനില്‍ കാണിക്ക മണ്ഡപത്തില്‍ കാലിയായ ഗ്യാസ് കുറ്റി വച്ച് അതിന്റെ മുകളില്‍ മഞ്ഞപ്പൂക്കള്‍ ഇട്ടായിരുന്നു അവഹേളനം.



എസ്എന്‍ഡിപിയുടെ ഗ്യാസ് പോയി എന്ന സന്ദേശം നല്‍കിയതായും, ഒപ്പം എതിര്‍ ദിശയിലായി മറ്റൊരു കാലി ഗ്യാസ് കുറ്റി വെച്ച് അതില്‍ ചുവന്ന പൂക്കള്‍ ഇട്ടെന്നുമാണ് ആക്ഷേപം. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ഒരു കൂട്ടര്‍  ശ്രമിച്ചതായി ആരോപിച്ചാണ്  ശാഖാ യോഗം ഭാരവാഹികള്‍ പരാതി നല്‍കിയിരിക്കുന്നത്.




Post a Comment

0 Comments