Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയം സമാപിച്ചു.



സംസ്ഥാനത്ത് SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയം സമാപിച്ചു. പരീക്ഷയെഴുതിയ 427105 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ 2971 കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. 70 ക്യാമ്പുകളിലായി പതിനാലായിരത്തോളം അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തു. ഏപ്രില്‍ 3 നാണ് മൂല്യനിര്‍ണ്ണയം ആരംഭിച്ചത്. പാലാ മഹാത്മാഗാന്ധി  ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏകദേശം 50,000 ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തിയത്.. കെമിസ്ട്രിയുടെയും മലയാളം ഫസ്റ്റ് പേപ്പറിന്റെയും ഉത്തരക്കടലാസുകളാണ് പാലയിലെ വാല്യുവേഷന്‍ ക്യാമ്പില്‍ എത്തിച്ചിരുന്നത്. ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം ഇന്ന്  പൂര്‍ത്തീകരിച്ചു. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് പാലാ മഹാത്മാഗാന്ധി ഗവര്‍മെന്റ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കേക്ക് മുറിച്ച് മധുരം പങ്കിട്ട് മൂല്യനിര്‍ണയം  നടത്തുന്ന അധ്യാപകര്‍ക്ക് വിതരണം ചെയ്തു.  മേയ് 5 നു മുന്‍പ് ഫല പ്രഖ്യാപനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.




Post a Comment

0 Comments