Breaking...

9/recent/ticker-posts

Header Ads Widget

സുരേഷ് ഗോപി അരുവിത്തുറ പള്ളിയിലും പാലാ കുരിശുപള്ളിയിലും സന്ദര്‍ശനം നടത്തി.



സുരേഷ് ഗോപി അരുവിത്തുറ  പള്ളിയിലും ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലും പാലാ കുരിശുപള്ളിയിലും സന്ദര്‍ശനം നടത്തി. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായസുരേഷ് ഗോപി മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനു ശേഷമാണ് അരുവിത്തുറ പള്ളിയില്‍ സന്ദര്‍ശനം നടത്തിയത്. അരുവിത്തുറ പള്ളിയിലെ പ്രധാന തിരുനാള്‍ ദിനത്തില്‍ രാത്രി പത്തരയോടെയാണ് സുരേഷ് ഗോപി എത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജും വൈദികരും ചേര്‍ന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. 



.പള്ളിക്ക് പുറത്ത് നിലവിളക്കില്‍ എണ്ണയൊഴിച്ച ശേഷം അദ്ദേഹം തിരുനാളിന്റെ ഭാഗമായി മോണ്ടളത്തില്‍ പ്രതിഷ്ഠിച്ചിരുന്ന വല്യച്ഛന്റെ രൂപത്തിന് മുന്നിലെത്തി പ്രാര്‍ത്ഥിച്ചു. പള്ളിക്കുള്ളിലും സന്ദര്‍ശനം നടത്തി. പള്ളിയില്‍ ഉണ്ടായിരുന്ന വൈദികരുമായും അദ്ദേഹം സംസാരിച്ചു. തിരുനാളിന്റെ ഭാഗമായി പള്ളിയില്‍ എത്തിയ ഭക്തജനങ്ങളുമായി അദ്ദേഹം സംസാരിച്ചു. പ്രാര്‍ത്ഥന ജീവിതത്തിന്റെ ഭാഗമാണെന്നും അരുവിത്തറ വല്യച്ഛനോടുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് ഇത്രയും ദൂരം താണ്ടി അരുവിത്തുറയില്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒപ്പം സെല്‍ഫിയെടുത്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.  ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലും പാലാ കുരിശുപള്ളിയിലും എത്തി പ്രാര്‍ത്ഥിച്ച  സുരേഷ് ഗോപി പാലാ ബിഷപ്‌സ് ഹൗസിലുമെത്തി.  സന്ദര്‍ശനം വ്യക്തിപരമാണെന്നും കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.




Post a Comment

0 Comments