സ്വീപ് ബൂത്ത് ദത്തെടുക്കല്‍ പരിപാടിയുടെ ഭാഗമായി കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കൂടല്ലൂര്‍ 178-ാം നമ്പര്‍ ബൂത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പോളിംഗ് ശതമാനമുയര്‍ത്തുന്നതിനായാണ് സിസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ബൂത്ത് ദത്തെടുക്കല്‍ പരിപാടി നടത്തുന്നത്. സ്വീപ്പ് താലൂക്ക് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. മഞ്ജിത്ത് അധ്യക്ഷനായിരുന്നു. ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവായ കൂടല്ലൂര്‍ സി.എച്ച്.സി കമ്യൂണിറ്റി നഴ്‌സ്, ഷീലാറാണി വി.എസ്. തെരെഞ്ഞെടുപ്പിന്റെയും വോട്ടിംഗിന്റെയും പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നല്‍ക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പോളിംഗ്‌സ്റ്റേഷന്‍ 178 ലെ മുതിര്‍ന്ന വോട്ടറായ കൂടല്ലൂര്‍ ചുടലതറപ്പേല്‍ വര്‍ക്കിയെ വസതിയിലെത്തി ആദരിച്ചു. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍. വിപിന്‍ കെ. വര്‍ഗ്ഗീസ്, കിടങ്ങൂര്‍ വില്ലേജ് ഓഫീസ് സ്റ്റാഫ് പ്രീതി പി നായര്‍, ബി.എല്‍.ഒ സിന്ധു വി., കിടങ്ങൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മോളി ദേവരാജന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍, ചടങ്ങില്‍പങ്കെടുത്തു.





0 Comments