Breaking...

9/recent/ticker-posts

Header Ads Widget

വോട്ടുറപ്പിക്കാന്‍ കളരിപ്പയറ്റിലൂടെയും സ്വീപിന്റെ ബോധവല്‍ക്കരണം.



വോട്ടുറപ്പിക്കാന്‍ കളരിപ്പയറ്റിലൂടെയും  സ്വീപിന്റെ ബോധവല്‍ക്കരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തിരുനക്കര പ്രൈവസ്റ്റ് ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷന്‍ കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടേയും പങ്കാളിത്തത്തോടെ വേറിട്ട ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോട് അനുബന്ധിച്ച് കുടമാളൂര്‍ കോട്ടപ്പള്ളി സി.വി.എന്‍. കളരിസംഘത്തിലെ വിദ്യാര്‍ഥികളും പരിശീലകരുമാണ് ഒരുക്കിയ കളരിപ്പയറ്റ് അഭ്യാസപ്രകടനം നടത്തിയത്. പഞ്ചഭൂതത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വീപിന്റെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മണ്ണ് അടിസ്ഥാനമാക്കിയ പ്രചാരണ പരിപാടിയാണ് സംഘടിപ്പിച്ചത്്. മണ്ണില്‍ ഒരുക്കിയ വോട്ട് മഷി പതിച്ച വിരലുള്ള കൈയുടെ രൂപവും ബോധവല്‍ക്കരണ പരിപാടിയെ വേറിട്ടതാക്കി. സ്വീപിന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി അഗ്‌നി, വായു എന്നീ പഞ്ചഭൂതങ്ങളില്‍ അടിസ്ഥാനമാക്കിയ പ്രചാരണപരിപാടികള്‍ ജില്ലാ ഭരണകൂടവും സ്വീപും ചേര്‍ന്നു സംഘടിപ്പിച്ചിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, സ്വീപ് നോഡല്‍ ഓഫീസര്‍ എം.അമല്‍ മഹേശ്വര്‍, സ്വീപ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിപിന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സനേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികളും ബസേലിയസ് കോളജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരും ഐ വോട്ട് ഫോര്‍ ഷുവര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ബോധവല്‍ക്കരണപരിപാടിയില്‍ അണിനിരന്നു.




Post a Comment

0 Comments