തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം കുറയാറുള്ള ബൂത്തുകള്‍ ദത്തെടുത്ത് ബോധവത്കരണങ്ങളിലൂടെ പോളിംഗ് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സ്വീപ് പദ്ധതി. പോളിംഗ് ശതമാനം ദേശീയ സംസ്ഥാന ശരാശരിയേക്കാള്‍ കുറവുള്ള പോളിംഗ് സ്റ്റേഷനുകളിലാണ് സ്വീപ്പിന്റെ നേതൃത്വത്തില്‍ ബൂത്ത് ദത്തെടുക്കല്‍ പരിപാടി നടത്തുന്നത്. പാലാ അസംബ്ലി നിയോജക മണ്ഡലത്തിലെ 117-ാംനമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ സ്വീപ് ബോധവത്കരണ പരിപാടി നടന്നു. ബോയ്‌സ് ടൗണിനോട് ചേര്‍ന്നുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സംരക്ഷണകേന്ദ്രമായ ദയാഭവനില്‍ പാലാ അസംബ്ലി നിയോജക മണ്ഡലം AROഡെപ്യൂട്ടി കളക്ടര്‍ S Lസജികുമാറിന്റെ നേതൃത്വത്തില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ മുതിര്‍ന്ന വോട്ടറും ദയാഭവന്‍ അന്തേവാസിയുമായ സേവ്യര്‍ മൈക്കിളിനെ ആദരിച്ചു.ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് വോട്ടര്‍മാരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മീനച്ചില്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ് അധ്യക്ഷനായിരുന്നു സ്വീപ്പ് താലൂക്ക് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ .ബി.മഞ്ജിത്ത്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിപിന്‍ കെ.വര്‍ഗ്ഗീസ്,ബി.എല്‍.ഒ .രേണുക,പാലാ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,എസ്.സി പ്രോമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments