Breaking...

9/recent/ticker-posts

Header Ads Widget

ഓടിക്കൊണ്ടിരുന്ന ട്രാവലര്‍ കത്തി നശിച്ചു.



ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലര്‍ കത്തി നശിച്ചു. തീക്കോയി ഒറ്റയീട്ടിക്ക് സമീപമാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വാഗമണ്‍ സന്ദര്‍ശനത്തിനായി എത്തിയ കുടുംബമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നു പോവുകയും പെട്ടെന്ന് തീയും പുകയും ഉയരുകയും ആയിരുന്നു. 



ആളുകള്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല. സമീപവാസികള്‍ ചേര്‍ന്ന് തീ കെടുത്തി. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. വാഹനം ഭാഗികമായി കത്തി നശിച്ചു.



Post a Comment

0 Comments