Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടു ജോലിക്കാരി അറസ്റ്റില്‍.



ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വായനശാല ഭാഗത്ത് അമ്പലത്തു മാലിയില്‍ വീട്ടില്‍  (പെരുമ്പായിക്കാട് പൂവത്തും മൂട് പാലം ഭാഗത്ത് വാടകയ്ക്ക് താമസം) രാഗിണി (47) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  ചൂട്ടുവേലി ഭാഗത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വീട്ടുജോലിക്കായി നിന്നിരുന്ന ഇവര്‍ ഇവിടെ  അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല, കമ്മല്‍, ലോക്കറ്റ്, മോതിരം, എന്നിവ ഉള്‍പ്പെടെ പത്തു പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു. ഓരോ തവണയും മോഷണത്തിന് ശേഷം സ്വര്‍ണം ഇവര്‍ നാഗമ്പടത്തുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ പണയം വച്ച് പണം കൈക്കലാക്കുകയും ചെയ്തിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും, പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണ മുതല്‍ നാഗമ്പടത്തുള്ള പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ സിനോദ്.കെ, എസ്.ഐ രൂപേഷ് കെ.ആര്‍, എ.എസ്.ഐ ഷീബ, സി.പി.ഓ മാരായ ഷാഹിന, സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments