Breaking...

9/recent/ticker-posts

Header Ads Widget

അമിതവേഗത്തില്‍ ഓടിച്ച കാര്‍ എട്ടോളം വാഹനങ്ങളിലിടിച്ചു



തീക്കോയിയില്‍ അമിതവേഗത്തില്‍ ഓടിച്ച കാര്‍ എട്ടോളം വാഹനങ്ങളിലിടിച്ച സംഭവത്തിനിടയാക്കിയ യുവാക്കളെ   നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.  തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. കോട്ടയം  പനിച്ചിക്കാട് സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുള്ളതായി നാട്ടുകാര്‍ പറയുന്നു. വാഹനത്തില്‍ നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. 3 യുവാക്കളും മൂന്ന് പെണ്‍കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് . വാഗമണ്ണില്‍ നിന്ന് ഒരു വാഹനത്തില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ മാവടിയില്‍ വീണ്ടും മറ്റൊരു വാഹനത്തിലും തുടര്‍ന്ന് എട്ടോളം വാഹനത്തിലും തട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. ഇത്രയും വാഹനത്തില്‍ ഇടിച്ച ശേഷവും 20 കിലോമീറ്റര്‍ നിര്‍ത്താതെ ഓടിച്ച കാര്‍ തീക്കോയി ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ഈരാറ്റുപേട്ട പോലീസിന് കൈമാറി. അവധി ദിനങ്ങളില്‍ ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ തിരക്ക് വര്‍ധിക്കുന്നതിനൊപ്പം മദ്യപിച്ചും അമിതവേഗത്തിലും വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും അധികൃതര്‍ ശ്രദ്ധിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.




Post a Comment

0 Comments